consultant
ഡോ. സുബൈര്‍ കെ. എസ്.
എം.ബി.ബി.എസ്.
കുന്നംകുളത്തില്‍ ഹൗസ്
അരയങ്കാവ്, കുളയാട്ടിക്കര പോസ്റ്റ് ഓഫീസ്
എറണാകുളം ജില്ല. കേരളം
റുഖിയ്യ ശറഇയ്യ: രംഗത്ത് കേരളത്തിലെ പ്രഗത്ഭ വ്യക്തിത്വങ്ങളില്‍ പ്രഥമഗണനീയനാണ് ഡോക്ടര്‍ സുബൈര്‍. സൗദി അറേബ്യയിലെ ജിദ്ദ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലോക പ്രശസ്ത റുഖിയ്യ ശറഇയ്യ: പണ്ഡിതനായ ശൈഖ് ഖാലിദ് അല്‍ ഹബ്ശിയുടെ കീഴിലാണ് ഡോ. സുബൈര്‍ റുഖിയ്യ ശറഇയ്യ:യിലും ഹിജാമ ചികില്‍സയിലും പരിശീലനം പൂര്‍ത്തീയാക്കിയത്. 1987ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും മെഡിക്കല്‍ ബിരുദം കരസ്ഥമാക്കിയ ഡോക്ടര്‍ സുബൈര്‍ ആധുനിക ചികില്‍സാ രംഗത്ത് പ്രവര്‍ത്തിച്ചുവരികയായിരുുന്നു. നവോത്ഥാന പ്രസ്ഥാനമായ കേരള നദ് വത്തുല്‍ മുജാഹിദീന്റെ‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന വ്യക്തിത്വമായിരുന്നു ഡോ. സുബൈര്‍.

ആയിരക്കണക്കിന് രോഗികള്‍ക്ക് സാന്ത്വനം നല്കിയ ഡോക്ടറുടെ നിരവധി അനുഭവങ്ങളാണ് അദ്ദേഹത്തെ ഖുര്‍ആനിക ചികിത്സയിലേക്ക് എത്തിച്ചത്. മാരണക്രിയ, ചാത്തന്‍ സേവ, ആഭിചാരക്രിയ, കൂടോത്രം, ക്ഷുദ്രക്രിയ എന്നീ പേരുകളില്‍ കേരളത്തില്‍ വ്യാപകമായ സിഹ്റും പൈശാചിക ശക്തികളിലൂടെയുള്ള ശത്രുസംഹാര പ്രക്രിയകളും, കണ്ണേറും, ജിന്ന് ബാധയും എല്ലാം തന്നെ മനുഷ്യനെ വിവിധ തരത്തില്‍ വേട്ടയാടുന്നതിനാലാണ് ബഹുഭൂരിപക്ഷം രോഗികളുടെ രോഗശമനത്തിലും അലോപ്പതി, ആയുര്‍വേദ, ഹോമിയോ, യൂനാനി തുടങ്ങിയ വൈദ്യരംഗം നിസ്സഹായമാകുന്നതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. അല്ലാഹുവിന്റെ വചനമായ പരിശുദ്ധ ഖുര്‍ആന്‍ ഉപയോഗിച്ചുകൊണ്ടുള്ള ചികിത്സ സമൂഹത്തിന്റെ രക്ഷക്ക് ഫലപ്രദമാണെന്ന അദ്ദേഹത്തിന്റെ തിരിച്ചറിവ് നിരവധി വിശ്വാസികള്‍ക്കാണ് ആശ്വാസമായത്. റുഖിയ്യ ശറഇയ്യ:യിലും ഹിജാമ ചികില്‍സയിലും അതോടൊപ്പം വൈദ്യരംഗത്തും 30 വര്‍ഷത്തിലേറെയായി കേരളത്തിലും വിദേശത്തും ഡോ. സുബൈര്‍ പ്രവര്‍ത്തിച്ചുവരുന്നു.