consultant
ഹുസൈന്‍ മന്നാനി ബാഖവി നദവി
സലാമിയ മന്‍സില്‍
പുലിപ്പാറ, പാങ്ങോട് പോസ്റ്റ് ഓഫീസ്
തിരുവനന്തപുരം ജില്ല, കേരളം
ബാംഗ്ലുരിലെ ശൈഖ് അഹമ്മദുല്ല ഖുറൈശിയില്‍ നിന്നും റുഖിയ്യ ശറഇയ്യയിലും ത്വിബ്ബുന്നബിയിലും ബാഗ്ലൂരിലെ ശൈഖ് അഖീലില്‍ നിന്ന് ഹിജാമ ചികിത്സയിലും ഉന്നതപരിശീലനം നേടി റുഖിയ്യ ശറഇയ്യ: തിബ്ബുന്നബി, ഹിജാമ ചികിത്സ മേഖലകളില്‍ നിരവധി വിശ്വാസികള്‍ക്ക് ആശ്വാസമായി പ്രവര്‍ത്തിച്ചുവരികയാണ് ഹുസൈന്‍ മന്നാനി.

പൈശാചികമായ ഉപദ്രവങ്ങള്‍ക്ക് വിധേയമായി രോഗം കൊണ്ടും കച്ചവടത്തകര്‍ച്ചകൊണ്ടും തൊഴില്‍പ്രശ്നങ്ങളിലും പഠനരംഗത്തും കുടുംബശൈഥില്യംകൊണ്ടും മറ്റും പ്രയാസമനുഭവിക്കുന്ന സ്വദേശത്തും ഗള്‍ഫ് നാടുകളിലുമുള്ള വിശ്വാസികള്‍ക്ക് ഖുര്‍ആനിക ചികിത്സയിലൂടെ പരിഹാരം നല്കി സാധാരണ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്താന്‍ ഹുസൈന്‍ മന്നാനിക്ക് സാധിക്കുകയുണ്ടായി.

പാലുവള്ളി അബ്ദുല്‍ സലാം മൗലവിയുടെയും ശൈഖ് മുഹ് യിദ്ദീന്‍ എന്ന കണ്ണാടി മുസ്ലിയാരുടെ മകളുടെയും മകനാണ് ഹുസൈന്‍ മന്നാനി. സ്ക്കൂള്‍ പഠനത്തിന് ശേഷം കായംകുളം ജാമിഅ ഹസനിയ്യയില്‍ 6 വര്‍ഷത്തോളം മതപഠനം നടത്തിയതിന് ശേഷമാണ് ഉന്നത മതപഠനരംഗത്തേക്ക് പ്രവേശിച്ചത്. ലക്നോയിലെ ദാറുല്‍ ഉലൂം നദ് വത്തുല്‍ ഉലമയില്‍ നിന്ന് നദവി ബിരുദവും വെല്ലൂര്‍ ബാഖിയാത്തു സ്വാലിഹാത്തില്‍ നിന്ന് മുതവ്വല്‍ പഠനം പൂര്‍ത്തീകരിച്ച് ബാഖവി ബിരുദവും വര്‍ക്കല ജാമിഅ മന്നാനിയില്‍ നിന്ന് മുഖ്തസര്‍ കോഴ്സ് പഠിച്ച് ആലിം മന്നാനി ബിരുദവും കരസ്ഥമാക്കിയ മതപണ്ഡിതനാണ് ഹുസൈന്‍ മന്നാനി.