about

ഇലാജുല്‍ ഖുര്‍ആന്‍ ലക്ഷ്യവും പ്രവര്‍ത്തനരീതികളും

പൈശാചികമായ ഉപദ്രവങ്ങളാല്‍ പ്രയാസമനുഭവിക്കുന്ന വിശ്വാസികളെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ ആധികാരിക റുഖിയ്യ ശറഇയ്യ:, തിബ്ബുന്നബി, ഹിജാമ ചികിത്സാ പ്രസ്ഥാനമാണ് ഇലാജുല്‍ ഖുര്‍ആന്‍.

പൈശാചിക ഉപദ്രവങ്ങളില്‍ പെടുന്ന സത്യവിശ്വാസികള്‍ ബഹുദൈവാരാധനയില്‍ അധിഷ്ഠിതമായ പ്രതിവിധികള്‍ സ്വീകരിക്കുന്ന കാഴ്ചകളാണ് നാം കണ്ടുവരുന്നത്. പ്രശ്ന പരിഹാരത്തിനായി അമ്പലങ്ങളിലും ചാത്തന്‍സേവ മഠങ്ങളിലും ജ്യോതിഷകേന്ദ്രങ്ങളിലും ധ്യാനകേന്ദ്രങ്ങളിലും പങ്കുകൊള്ളുന്ന മുസ്ലിം മതവിശ്വാസികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിച്ചുവരികയാണ്. മുസ്ലിംകളുടെ ഈമാനും സമ്പത്തും നഷ്ടപ്പെടുന്ന, നിരവധി മുസ്ലിം പെണ്‍കുട്ടികളുടെയും കുടുംബിനികളുടെയും ചാരിത്ര്യം നഷ്ടപ്പെടുന്ന സംഭവങ്ങളാണ് നമ്മുടെ പരിസരങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്നത്. ഇത്തരമൊരു ദുരവസ്ഥക്ക് പരിഹാരം കണ്ടെത്തുക എതാണ് ഇലാജുല്‍ ഖുര്‍ആന്‍ കൂട്ടായ്മയുടെ മുഖ്യലക്ഷ്യം.

മുസ്ലിം നാമധാരികളായ ചില വ്യക്തികളും പണ്ഡിതന്മാരും ബഹുദൈവാരാധനയുടെയും പിശാചിനെ പ്രീതിപ്പെടുത്തുന്ന രീതിയിലുള്ളതുമായ റുഖിയ്യ: ശിര്‍ക്കിയ്യ ഉപയോഗപ്പെടുത്തി വിശ്വാസികളെ ചൂഷണം ചെയ്യുന്ന പ്രവണത വളരെ വ്യാപകമാണ്. യഥാര്‍ത്ഥ പരിഹാരം ലഭിക്കാതെ വിശ്വാസികള്‍ നിരന്തരം പ്രയാസവും ദുരിതവും അനുഭവിക്കുകയും അവരുടെ ഈമാനികമായ ശക്തി ചോര്‍ന്നുപോകുകയും ഇബ് ലിസിന്റെ വലയില്‍ കുടുങ്ങി ദീന്‍ നഷ്ടപ്പെടുന്ന സ്ഥിതിവിശേഷം സംജാതമാകുകയും ചെയ്തു. സിഹ്റ്, കണ്ണേറ്, ജിന്നുബാധ തുടങ്ങി പലവിധ പൈശാചികബാധയാല്‍ കുടുംബജീവിതം പൊട്ടിത്തകരുന്ന, കച്ചവടം കടബാധ്യതയാകുന്ന, ആരോഗ്യം നഷ്ടപ്പെട്ട് നിത്യരോഗികളാകുന്ന, മാനസികവിഭ്രാന്തിക്ക് അടിമയാകുന്ന, തൊഴില്‍ നഷ്ടപ്പെടുന്ന അനേകം പേരാണ് നമ്മുടെ സമൂഹത്തിലുള്ളത്. അല്ലാഹുവിന്റെ അപാരമായ സഹായത്താല്‍ തൗഹീദിന്റെ ഉന്നതമായ മൂല്യങ്ങളില്‍ അടിയുറച്ച് ഖുര്‍ആനിക സ്രോതസുകള്‍ ഉപയോഗപ്പെടുത്തി റുഖിയ്യ: ചികിത്സാരംഗത്ത് വന്ന ആധികാരിക പണ്ഡിതന്മാരുടെയും റാഖികളുടെയും തിബ്ബുന്നബി, ഹിജാമ ചികിത്സകരുടെയും കൂട്ടായ്മയാണ് ഇലാജുല്‍ ഖുര്‍ആന്‍. കേരളത്തിനകത്തും ഗള്‍ഫ് നാടുകളിലും നൂറുക്കണക്കിന് വ്യക്തികളെ അവര്‍ അനുഭവിക്കുന്ന പൈശാചികമായ പ്രയാസങ്ങളില്‍ നിന്നും മുക്തരാക്കാന്‍ ഈ കൂട്ടായ്മക്ക് സാധിച്ചിട്ടുണ്ട്. ഡോക്ടര്‍ സുബൈര്‍, ഹുസൈന്‍ മന്നാനി തുടങ്ങിയ കേരളത്തിലെ പ്രഗത്ഭരായ റാഖികളാണ് ഇലാജുല്‍ ഖുര്‍ആനിന് നേതൃത്വം നല്കുന്നത്.