hijama

ഹിജാമ

ശരീരത്തിലെ തൊലിപ്പുറത്ത് കൂടി അശുദ്ധ രക്തം വലിച്ചെടുത്ത് പുറത്ത് കളയുന്ന ചികിത്സയാണ് ഹിജാമ അഥവാ കപ്പിംഗ് തെറാപ്പി. മൃഗങ്ങളുടെ കൊമ്പ്കൊണ്ട് ചികിത്സ നടത്തിയിരുന്നതുകൊണ്ട് കൊമ്പ് ചികിത്സ എന്നും ഈ ചികിത്സാരീതിയെ വിളിക്കാറുണ്ട്. ഹോര്‍ണിംഗ്, സക്കിംഗ് മെത്തേഡ്, ബ്ലഡ് സ്റ്റാറ്റിസ് ട്രീറ്റ്മെന്‍റ്, സുസിറ്റന്‍ ട്യൂബ് ട്രീറ്റ്മെന്‍റ് തുടങ്ങിയ പേരുകളിലും ഹിജാമ അറിയപ്പെടുന്നുണ്ട്. പുരാതന കാലഘട്ടത്തില്‍ തന്നെ പല സംസ്കാരങ്ങളുടെയും ചികിത്സാ പാരമ്പര്യത്തില്‍ ഈ ചികിത്സാരീതിക്ക് പ്രധാന സ്ഥാനമുണ്ടായിരുുന്നു.

ഉത്ഭവവും വളര്‍ച്ചയും

വലിച്ചെടുക്കുക എന്ന അര്‍ത്ഥം വരുന്ന ഹജ്മ എന്ന അറബി വാക്കില്‍ നിന്നാണ് ഹിജാമ എന്ന പദം ഉണ്ടായത്. നൈല്‍ നദി തീരം നിവാസികളാണ് കപ്പിംഗ് ചികിത്സാരീതി വ്യവസ്ഥാപിതമായി തുടങ്ങിയത് എന്ന് കാണാം. പുരാതന ഈജിപ്ത്യന്‍ ലിഖിതങ്ങളിലും ഹിപ്പോക്രാറ്റസിന്റെ രചനകളിലും ഇതിന്റെ പ്രാധാന്യത്തെക്കുറിച്ച് പരാമര്‍ശങ്ങളുണ്ട്. ഈജിപ്തുകാര്‍ക്ക് ശേഷം ഗ്രീക്കുകാരും റോമക്കാരും ഈ ചികിത്സരീതി പിന്‍തുടരുകയും പിന്നീട് മധ്യകാലഘട്ടത്തിലാകെ വന്‍ പ്രചാരം നേടുകയും ചെയ്തു. കപ്പിംഗ് ചികിത്സ അതിന്റെ പാരമ്യത്തിലെത്തിയത് 19ാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയിലാണ്. ഈ ചികിത്സാ രീതി യൂറോപ്പിലാകെ ഗ്രാമീണ വൈദ്യന്മാര്‍ പിന്തുടരുകയും ചിലവ് കുറവായതിനാല്‍ സാധാരണ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ചികിത്സ ലഭിക്കാന്‍ ഇടവരുകയും ചെയ്തു. 18,19 നൂറ്റാണ്ടുകളില്‍ യൂറോപ്പിലും അമേരിക്കയിലും ഹിജാമ വളരെയധികം പ്രചരിച്ചിരുന്നു. 1860 വരെ വിവിധ തരത്തിലുള്ള രോഗങ്ങള്‍ക്ക് അമേരിക്കയിലേയും യൂറോപ്പിലേയും വൈദ്യശാസ്ത്രജ്ഞന്മാര്‍ വെറ്റ് കപ്പിംഗ് നടത്തിയിരുുന്നു.

ചികിത്സാരീതികള്‍

കൊമ്പ് വെക്കുന്ന പോയിന്‍റുകള്‍ രോഗത്തിനനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. എന്നിരുന്നാലും ശരീരത്തിന്റെ പുറം ഭാഗം, കഴുത്ത്, ചെവികള്‍ക്ക് പിറകില്‍, നട്ടെല്ലിന്റെ താഴ്ഭാഗം തലയുടെ മൂര്‍ദ്ധാവ് എന്നിവ പ്രധാന സ്ഥലങ്ങളാണ്. ശരീര ഭാഗങ്ങളില്‍ കൊമ്പ് വെക്കുന്നത് ചില പ്രത്യേക ബിന്ദുക്കളിലാണ്. ഇത് രണ്ട് രീതിയിലാണ്. രോഗബാധിതമായ അവയവങ്ങള്‍ക്ക് മുകളില്‍, അവയവത്തിന് വിദൂരമായ മറ്റു ബിന്ദുക്കളില്‍. ആവശ്യമെങ്കില്‍ ഇവ രണ്ടും ഒരുമിച്ച് ചെയ്യാവുന്നതാണ്. കൊമ്പ് വെക്കല്‍ ശരീരത്തിലെ വിഷാംശങ്ങളെ പുറംതള്ളുക, രക്തചംക്രമണം വര്‍ദ്ധിപ്പിക്കുക, കോശങ്ങളിലെ അമ്ലാംശം കുറക്കുക, രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുക, തലച്ചോറിലേക്കുള്ള രക്തസഞ്ചാരം വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ഗുണങ്ങള്‍ പ്രദാനം ചെയ്യുന്നു. വ്രണങ്ങളില്‍ നിന്ന് രക്തവും പഴുപ്പും വലിച്ചെടുക്കുന്നതിനും ഹിജാമ ഉപയോഗിച്ചിരുന്നു. വളരെ ചെറിയ മുറിവുണ്ടാക്കി മൃഗങ്ങളുടെ പൊള്ളയായ കൊമ്പ് വെച്ച് രക്തം വലിച്ചെടുത്തായിരുുന്നു ആദ്യകാലത്ത് ഹിജാമ ചെയ്തിരുത്. ഇന്ന് കൊമ്പിന് പകരം വാക്വം കപ്പുകളാണ് ഉപയോഗിക്കുന്നത്. രക്തം വലിച്ചെടുക്കാതെ കപ്പുകളിലെ മര്‍ദ്ദം ഉപയോഗിക്കുന്ന ചികിത്സ രീതിയും നിലവിലുണ്ട്. രക്തസഞ്ചാരം സുഖകരമാക്കുകയും രക്തത്തെ ശുദ്ധീകരിക്കുകയും ചെയ്യുന്ന ചികിത്സാ രീതിയാണ് ഹിജാമ തെറാപ്പി.

ചെറിയ കപ്പുകള്‍ ഉപയോഗിച്ച് അകത്തുള്ള വായു ഒഴിവാക്കി ശൂന്യത സൃഷ്ടിച്ചിട്ടാണ് ആധുനിക രീതിയില്‍ രക്തം ശരീരത്തില്‍നിന്ന് വലിച്ചെടുക്കുന്നത്. ശരീരത്തിലെ നിശ്ചിത ഭാഗത്ത് ഒരു ചെറിയ വാക്വം മെഷീന്‍ ഉപയോഗിച്ച് രക്തത്തെ ഒരു പ്രത്യേക പോയിന്‍റില്‍ കേന്ദ്രീകരിക്കുുന്നു. ഈ പ്രക്രിയ ശരീരത്തിന് വല്ലാത്ത സുഖാനുഭൂതി നല്കുുന്നു. അതിന് ശേഷം ബ്ലേഡ് ഉപയോഗിച്ച് ചെറിയ മുറിവുകളുണ്ടാക്കി, വാക്വം ഉപയോഗിച്ച് രക്തം ചെറിയ കപ്പുകളില്‍ വലിച്ചെടുക്കുകയാണ് ചെയ്യുന്നത്. അതുകൊണ്ടാണ് ഇപ്പോള്‍ ഇതിനെ കപ്പിംഗ് ചികിത്സ എന്ന് പറയുന്നത്.

ഹിജാമയും ഇസ്ലാമിക സമൂഹവും

കപ്പിംഗ് ചികിത്സയുടെ വളര്‍ച്ചയില്‍ ഇസ്ലാമിക സമൂഹം ധാരാളം സംഭാവനകള്‍ നല്കിയിട്ടുണ്ട്. മധ്യകാല വൈദ്യശാസ്ത്ര വിജ്ഞാന കോശങ്ങളില്‍ ഇതേക്കുറിച്ചും ഫിലബോട്ടമി, കോട്ടറൈസേഷന്‍ എന്നിവയെക്കുറിച്ചും വിശദീകരിക്കുന്നുണ്ട്. ഇബ്നു സീന, അല്‍ സഹ്റാവി, അല്‍ റാസി, ഇബ്നു ഖൗഫ്, ഇബ്നു ഖയ്യിം എന്നിവര്‍ ഈ മേഖലയില്‍ വലിയ സംഭാവന നല്കിയ പണ്ഡിതരാണ്. കൊമ്പുവെക്കല്‍ ചികിത്സാ രീതി നബി (സ)യുടെ കാലത്തിന് മുമ്പ് തന്നെ അറബികള്‍ക്കിടയില്‍ നിലവിലുണ്ടായിരുുന്നു. നബി (സ.അ.) സ്വയം അത് ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തിരുന്നെന്ന് ചരിത്രത്തില്‍ കാണാം. പ്രവാചകന്‍ മുഹമ്മദ് നബി (സ.അ.) ഹിജാമ തെറാപ്പി ചെയ്യാന്‍ അനുയായികളെ ഉപദേശിച്ചിരുന്നു. അവിടുന്ന് അരുളി: നിങ്ങള്‍ക്ക് ലഭിച്ച ഏറ്റവും നല്ല ചികിത്സയാണ് ഹിജാമ ചികിത്സാരീതി (ബുഖാരി 5371). അതുകൊണ്ട് തന്നെ ഹിജാമയെ പ്രവാചക വൈദ്യം എന്ന നിലയില്‍ ഇസ്ലാമിക സമൂഹത്തില്‍ കണക്കാക്കപ്പെടുു.

ആഴ്ചയിലെ എല്ലാ സമയങ്ങളിലും എല്ലാ ദിവസങ്ങളിലും ഹിജാമ ചെയ്യാവുന്നതാണ്. എന്നാല്‍ ചന്ദ്രമാസത്തിലെ 17,19,21 എന്നീ ഒറ്റയായ ദിവസങ്ങളില്‍ ആര് ഹിജാമ ചികിത്സ ചെയ്തുവോ അത് അയാള്‍ക്ക് എല്ലാ രോഗത്തിനുമുള്ള ചികിത്സയാണെന്ന് നബി (സ. അ.) വ്യക്തമാക്കിയിട്ടുണ്ട്. (സുനനു അബൂദാവൂദ് 3861).